Breaking News

കർണാടകയിൽ നിന്ന് ടെമ്പോകളിൽ കടത്തി കൊണ്ടു വന്ന 15 ലക്ഷത്തോളം രൂപയുടെ പുകയില ഉൽപ്പനങ്ങൾ കുമ്പള പോലീസ് പിടികൂടി


കർണാടകയിൽ നിന്ന് രണ്ട് ടെമ്പോകളിൽ കടത്തി കൊണ്ടു വന്ന 15 ലക്ഷത്തോളം രൂപയുടെ പുകയില ഉൽപങ്ങളുമായി രണ്ട് പേരെ കുമ്പള പോലീസ് കസ്റ്റഡിലെടുത്തു. കോഴിക്കോട് ചേവറ സ്വദേശികളായ അൻസാർ 29. സാദിക്കലി 27 എന്നിവരെയാണ് കസ്റ്റഡിലെടുത്തത് ഇന്ന് പുലർച്ച കുമ്പള ടൗണിൽ വെച്ച് കുമ്പള എസ്.ഐ കെ.കെ. ശ്രിജേഷും സംഘം നടത്തിയ വാഹന പരിശോധയിൽ ഒരു ടെമ്പോയും കുമ്പള അഡിഷണൽ എസ്.ഐ. വി. കെ. വിജയനും സംഘം മൊഗ്രാളിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മറ്റരു ടെമ്പോയുമാണ് പിടികൂടിയത്. ഒരു ടെമ്പോയിൽ നിന്ന് 3.12000. പാക്കറ്റുകളും മറ്റെരു ടെമ്പോളയിൽ നിന്ന് 1.70000 പുകയില ഉൽപനങ്ങളുടെ പേക്കറ്റുകളാണ് പിടികൂടിയത്. ഇതിന് 15 ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. വിവിധ ഭാഗങ്ങളിലേക്ക് വിൽപ്പനക്കായി കടത്തി കൊണ്ടു വന്നതാണ് ഉൽപന്നങ്ങൾ. കസ്റ്റഡിലെടുത്ത രണ്ട് പേർക്കെതിരര കേസുടുത്തതിന് ശേഷം വിട്ടയച്ചു. 


No comments