പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
നീലേശ്വരം : അസുഖം മൂലം പരീക്ഷയ്ക്ക് പോകാൻ കഴിയാത്ത മനോവിഷമത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ഉദിനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ കെ മീര (17) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെ വീടിന്റെ ജനൽ കമ്പിയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉദിനൂർ, ഈയ്യക്കാട്ടെ പരേതനായ സുമിത്രൻ- സീമ കല്ലത്ത് ദമ്പതികളുമാണ് മകളാണ് മീര.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉപന്യാസ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്ന മീര പഠന കാര്യത്തിലും മുന്നിലായിരുന്നു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments