Breaking News

ഇന്ത്യയെ കാണാൻ ഭീമനടി ടൗണിലെ ഓട്ടോ ഡ്രൈവർ സനീഷ്; ബൈക്കിൽ പിന്നിട്ടത്‌ 15 സംസ്ഥാനങ്ങൾ


ഭീമനടി : വ്യത്യസ്തമായ നാടുകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്... എന്നാൻ ഇരുചക്രവാഹനത്തിൽ ഒരു രാജ്യത്തെ ഒറ്റയ്ക്ക് സഞ്ചരിച്ച് കാണുക എന്നത്  ഒരു സാഹസികം തന്നെയാണ്. എന്നാൽ ആ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ ഇങ്ങ് മലയോരത്ത് ഉണ്ട്. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായ സനീഷ് എന്ന ആൻഡ്രൂസ് കളരിക്കൽ ആണ് ആ താരം. തന്റെ ടിവിഎസ് ബൈക്കിൽ രണ്ട് തവണയാണ് ഈ 43 കാരൻ രാജ്യം കാണാൻ ഇറങ്ങിയത്. കേരളത്തിൽ നിന്ന് ഇറങ്ങി കാശ്മീർ വരെ തന്റെ ബൈക്കിൽ എല്ലാ പ്രതിസന്ധികളേയും നേരിട്ട്... തരണം ചെയ്തുള്ള യാത്ര. ഇതുവരെ 15 സംസ്ഥാനങ്ങൾ താണ്ഡി. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുുജറാത്ത്, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തരാഘണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്,  ജന്മു കാശ്മീർ, ഹിമാചൽ, ലഡാക്ക്, സിംല തുടങ്ങിയ സ്ഥലങ്ങൾ ചുറ്റി സഞ്ചരിച്ചു. ബൈക്കിൽ കേരള മണാലി എന്ന ബോർഡുമായാണ് സഞ്ചരിച്ചത്. 2023ൽ 27ദിവസം കൊണ്ട് 9300 കിലോമീറ്റർ സഞ്ചരിച്ചു. ഈ വർഷം 23 ദിവസം കൊണ്ട് 8700 കിലോമീറ്റർ സഞ്ചരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലും ഈ വർഷം നവംമ്പറിലുമാണ് യാത്ര ചെയ്തത്.  പലതരം ഭാഷകൾ, സംസ്കാരങ്ങൾ, ഭക്ഷണങ്ങൾ, ജീവിത രീതികൾ എല്ലാം അറിഞ്ഞുള്ള യാത്ര. 11മാസം ജോലിചെയ്ത് സമ്പാദിക്കുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. ഷഘുഭക്ഷണം മാത്രമാണ് കഴിക്കുക. രാവിലെ യാത്ര തുടങ്ങും. സന്ധ്യയോടെ പെട്രോൾ പമ്പുകളോ, ക്ഷേത്രങ്ങളോ കണ്ടെത്തി അവിടെ തങ്ങും. പലയിടത്തും സഞ്ചാര പ്രീയരുട സ്വീകരണം ഉണ്ടാകും. ഈ വർഷത്തെ യാത്രയിൽ ടിവിഎസ് കമ്പനിയുടെ ആദരവും ലഭിച്ചു. ഛത്തിസ്ഗഡ് എത്തിയപ്പോൾ അവിടത്തെ ടിവിഎസ് ഷോറൂമിൽ ക്ഷണിച്ച് കൊണ്ടുപോയി ഉപഹാരവും, കാഷ് പ്രൈസും നൽകി അനുമോദിച്ചു. 

No comments