ഭീമനടി മാങ്ങോട് ചൈത്രവാഹിനി പുഴയിലെ കുടിവെള്ള പദ്ധതിയുടെ ഡാമിലേക്ക് മലിനജലം ഒഴുക്കിയ നിലയിൽ
ഭീമനടി : ഭീമനടി മാങ്ങോട് ചൈത്രവാഹിനി പുഴയിലെ കുടിവെള്ള പദ്ധതിയുടെ ഡാമിലേക്ക് മലിനജലം ഒഴുക്കിയ നിലയിൽ കണ്ടെത്തി. മാങ്ങോട് പുഴയരികിൽ സ്ഥിതി ചെയ്യുന്ന ലാറ്റക്സ് ഫാക്ടറിയിൽ നിന്നാണ് മലിനജലം ഒഴുക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം . പ്രദേശവാസികളായ നിരവധിപേർ കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പ്രധാന ജല സ്രോതസാണ് മാലിന്യജലം ഒഴുക്കി മലിനമാക്കിയത് .ഇതിനെതിരെ എത്രയും പെട്ടന്ന് ശക്തമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
No comments