പ്ലാച്ചിക്കര എൻ. എസ്. എസ് എ. യു. പി. എസ് സ്കൂളിലെ ഭക്ഷ്യമേള ശ്രദ്ധേയമായി
വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര എൻ. എസ്. എസ് എ. യു. പി. എസ് സ്കൂളിലെ ഭക്ഷ്യമേള ശ്രദ്ധേയമായി. ഒന്നാംതരത്തിലെ 'പിന്നേം പിന്നേം ചെറുതായി പാലപ്പം' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് ഭക്ഷ്യമേള ഒരുക്കിയത്.ഉപ്പേരി,അച്ചാർ, പുളിയിഞ്ചി, പച്ചടി, കിച്ചടി, തോരൻ, അവിയൽ, കൂട്ടുകറി, സാമ്പാർ, കാളൻ, രസം, മോര്, പപ്പടം, പഴം, പായസം തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുക്കിയത്. പ്രധാനാധ്യാപിക പൊയ്യക്കര തങ്കമണി മേള ഉദ്ഘാടനം ചെയ്തു. അധ്യാപകൻ കെ.ജയകൃഷ്ണൻ നേതൃത്വം നൽകി.
No comments