കാസർകോട് മീൻപിടിത്തത്തിനിടെ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കാസർകോട്: മീൻപിടിത്തത്തിനിടെ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാവുഗോളി കടപ്പുറത്തെ വിനോദിന്റെ (39) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ മൊഗ്രാൽപുത്തൂർ കടപ്പുറത്ത് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മീൻപിടിക്കുന്നതിനിടെ ഇയാൾ തിരയിൽപ്പെട്ടത്. തുടർന്ന് മത്സ്യതൊഴിലാളികളും കോസ്റ്റൽ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കിലോമീറ്ററോളം അകലെയാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസർകോട് ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തളങ്കര കോസ്റ്റൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി. കാവുഗോളി കടപ്പുറത്തെ പരേതനായ രാമുവിന്റെയും കല്യാണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങ ൾ: പ്രഭാകർ, വാസുദേവ്, സരസ്വതി, ലളിത, കമലാക്ഷി, ദേവയാനി, ജയശ്രീ, ശ്യാമിനി.
No comments