കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂടോൽ, പുലയനടുക്കം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു
ബിരിക്കുളം: കാസർഗോഡ് എം.പിയുടെ 2023-24 വർഷത്തെ പ്രാദ്ദേശികവികസന ഫണ്ടിൽ നിന്ന് അനുവദിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂടോലിലും, പുലയനടുക്കത്തും ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച് ഓൺ കർമ്മം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു. കൂടോലിൽ വാർഡ് മെമ്പർ ചിത്രലേഖ അദ്ധ്യതവഹിച്ചു. പുലയ നടുക്കത്ത് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ മനോജ് തോമസ് അധ്യക്ഷത വഹിച്ചു . കുടുംബകൂട്ടം കൺവീനർ സി വി ബാലകൃഷ്ണൻ,വാർഡ് വികസന സമിതിയംഗം,സി വി ഭാവനൻ മോണിറ്ററി കമ്മറ്റിയംഗം എൻ വിജയൻ,തുടങ്ങിയവർ സംസാരിച്ചു.
No comments