Breaking News

"ഹയർ സെക്കണ്ടറി സ്ഥലം മാറ്റ മാനദണ്ഡങ്ങളിൽ കൃത്യത ഉണ്ടാക്കണം ": ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ചിറ്റാരിക്കൽ ഉപജില്ല സമ്മേളനം സമാപിച്ചു


ചോയ്യങ്കോട്: ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾമാരുടേയും, അധ്യാപകരുടേയും സ്ഥലം മാറ്റ മാനദണ്ഡങ്ങളിൽ കൃത്യത ഉറപ്പു വരുത്തണമെന്നും, അധ്യയന വർഷത്തിൽ ഉടനീളം നടത്തുന്ന സ്ഥല മാറ്റമെന്ന രീതി അവസാനിപ്പിക്കണമെന്നും ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു.) ചിറ്റാരിക്കൽ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.

 പ്രിൻസിപ്പാൾ സ്ഥാനകയറ്റം, സ്ഥലം മാറ്റം എന്നിവ മെയ് 15 നകം പൂർത്തീകരിച്ച് ജൂൺ ആദ്യം തന്നെ അധ്യാപകരുടെ സ്ഥലം മാറ്റം കൂടി പൂർത്തീകരിക്കുന്ന സാഹചര്യമുണ്ടാകണം. പ്രിൻസിപ്പാൾ സ്ഥലം മാറ്റം കൂടി ഓൺലൈൻ മുഖാന്തിരം നടത്തി സുതാര്യമാക്കണം. 5 വർഷത്തിൽ കൂടുതൽ ഒരേ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന പ്രിൻസിപ്പാൾമാർക്കും, അധ്യാപകർക്കും നിർബന്ധിത സ്ഥലംമാറ്റം നൽകുന്നതും ഉചിതമായിരിക്കും.

അധ്യയന വർഷത്തിന്റെ ഇടയിൽ അധ്യാപകരെ നിരന്തരം സ്ഥലം മാറ്റുന്നത് മൂലം വിദ്യാലയങ്ങളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. കാസർകോട് ജില്ലയിൽ പകുതിയിൽ ഏറെ വിദ്യാലയങ്ങളിൽ സ്ഥിരം പ്രിൻസിപ്പാൾമാരില്ല. ഹയർ സെക്കണ്ടറി ജൂനിയർ സർവ്വീസ് പ്രിൻസിപ്പാൾ പ്രമോഷന് പരിഗണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി മുഴുവൻ സർക്കാർ ജീവനക്കാർക്കും , അധ്യാപകർക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് 2024 ഡിസം.10,11 തീയ്യതികളിൽ അധ്യാപക സർവ്വീസ് സംഘടന സമര സമിതി നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ 36 മണിക്കൂർ സത്യാഗ്രഹത്തിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും അണിനിരക്കണമെന്നും  സമ്മേളനം അഭ്യർത്ഥിച്ചു. 

ശമ്പള പരിഷ്കരണ ,

ഡി എ കുടിശ്ശികകൾ അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ അടിയന്തിരമായി നിയമിക്കുക,

ദേശീയ വിദ്യാഭ്യാസ നയം- ഫാസിസ്റ്റ് അജണ്ടകൾ തള്ളിക്കളയുക,

കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രനയം തിരുത്തുക, 

 ഭിന്നശേഷി സംവരണം തടസ്സങ്ങൾ പരിഹരിച്ച് എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് സ്ഥിര അംഗീകാരം നൽകുക,

സർക്കാർ വിദ്യാലയങ്ങളിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക, മെഡിസെപ്പ് കാര്യക്ഷമമാക്കുക, മുഴുവൻ വിദ്യാലയങ്ങളിലും കലാ-കായിക, കരകൗശല അധ്യാപകരെ നിയമിക്കുക

തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

    കെ.വി. ഷീമയുടെ അധ്യക്ഷതയിൽ എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജീവൻ എം.ടി സംഘടന റിപ്പോർട്ടും,  എം രതീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻ, സുനിൽകുമാർ കരിച്ചേരി, ടി.എ അജയകുമാർ  , പി. രാജഗോപാലൻ, രാജേഷ് ഓൾനടിയൻ, എ.കെ സുപ്രഭ, എ സജയൻ, 

കെ വിനോദ് കുമാർ, 

കെ ശിശുപാലൻ എന്നിവർ സംസാരിച്ചു.


പുതിയ ഭാരവാഹികളായി ഷീമ കെ.വി (പ്രസിഡണ്ട് ) രതീഷ് എം (സെക്രട്ടറി)

രമ്യ കൃഷ്ണൻ (ട്രഷറർ) 

ഓമന ജി(വൈസ് പ്രസി) ജയലളിത പി.കെ (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

No comments