"മുസ്ലിംലീഗിനും വനിതാലീഗിനും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ് നസീമ ടീച്ചർ : ഖദീജ ഹമീദ് ..വനിതാ ലീഗ് ബളാൽ പഞ്ചായത്ത് കമ്മിറ്റി ഇടത്തോട് മിൽമ ഹാളിൽ നസീമ ടീച്ചർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
ഇടത്തോട് : പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചു മരിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളാണ് പ്രിയപ്പെട്ട നസീമ ടീച്ചർ എന്നും, കാഞ്ഞങ്ങാട് മണ്ഡലത്തിലും വീശിഷ്യ മാലോയോര മേഖലയിലും വനിതാലീഗ് രൂപീകരിക്കാനും അതിന്റെ പ്രവർത്തനം ശക്തമാക്കാനും തന്റെ ആരോഗ്യം വകവെക്കാതെ ഓടിനടന്ന് പ്രവർത്തിച്ച വ്യക്തിയാണ് നസീമ ടീച്ചർ എന്നും മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഖദീജ ഹമീദ് അഭിപ്രായപെട്ടു. വനിതാ ലീഗ് ബളാൽ പഞ്ചായത്ത് കമ്മിറ്റി ഇടത്തോട് മിൽമ ഹാളിൽ സംഘടിപ്പിച്ച നസീമ ടീച്ചർ അനുസ്മരണ സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത്‌പ്രസിഡന്റ് ഇസ്ഹാഖ് കനകപള്ളി അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ സുമയ്യ ടി കെ അനുസ്മരണ പ്രഭാഷണം നടത്തി. ഉസ്താദ് മുഹമ്മദ് അൽ അസ്‌നവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി റഹ്മത്ത് എൽ കെ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ സി എ ലത്തീഫ്, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് കോളിയർ മുഹമ്മദ് കുഞ്ഞി, എൽ കെ മൊയ്‌ദു, മൊയ്‌ദു ഹാജി,എടത്തോട് ലീഗ് സെക്രട്ടറി ഷാഫി പി കെ,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി മുജീബ് കുഴിങ്ങാട് ,അഷ്‌റഫ് ഇടത്തോട്,പഞ്ചായത്ത് വനിത ലീഗ് ഭാരവാഹികൾ ആയ സുമയ്യ ഇടത്തോട്,ബീഫാത്തിമ പ്ലാച്ചിക്കര, നദീറ എൽ കെ, റഹ്മത്ത് എൽ കെ, സുഹറ കല്ലൻചിറ, ശാഖ ഭാരവാഹികളായ സീനത് ഇടത്തോട്, സമീറ അബൂബക്കർ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് വനിതാ ലീഗ് ട്രെഷർ നസീറ കോളിയാർ നന്ദി രേഖപ്പെടുത്തി.
No comments