Breaking News

നായർ സമൂഹം ഒറ്റക്കെട്ടായില്ലെങ്കിൽ അന്തസും അഭിമാനവും നഷ്ടമാവും ; അഡ്വ. എ. ബാലകൃഷ്ണൻ നായർ എൻ. എസ്. എസ്. വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട് : ജാതി വ്യവസ്ഥിതിയിൽ നായർ സമൂഹത്തെ അടിച്ചമർത്തുകയാണെന്നും അന്തസ്സും അഭിമാനവും ആത്മാഭിമാനവും നിലനിർത്തണമെങ്കിൽ സംഘടന ശക്തി പ്പെടുത്തണമെന്നും എൻ. എസ്. എസ് ഡയരക്ടർ ബോർഡ് മെമ്പർ അഡ്വ. എ. ബാലകൃഷ്ണൻ നായർ പറഞ്ഞു..

ഹോസ്ദുർഗ്ഗ് താലൂക് എൻ. എസ്. എസ്. കരയോഗയൂണിയൻ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം  പ്ലാച്ചിക്കര എൻ. എസ്. എസ്. എ യു. പി സ്കൂളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...

നമുക്ക് ഇടയിൽ തകരുന്ന കുടുംബ ബന്ധങ്ങൾ കൂട്ടി യോചിപ്പിക്കാൻ കരയോഗങ്ങൾക്ക് സാധിക്കണമെന്നും നാം ഒറ്റക്കെട്ടായാൽ നമുക്ക് മുന്നേറാനുള്ള വഴിയിൽ മാർഗ്ഗ തടസ്സങ്ങൾ ഉണ്ടാവില്ലെന്നും ബാലകൃഷ്ണൻ നായർ പറഞ്ഞു.യൂണിയൻ പ്രസിഡന്റ് കെ പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു..

യൂണിയൻ സെക്രട്ടറി പി. ജയപ്രകാശ് സംഘടനാകാര്യങ്ങളും  സംഘാടക സമിതി കൺവീനർ കെ. ബാലൻ മാസ്റ്റർ സമ്മേളനസന്ദേശവും വിവരിച്ചു. ശ്രീകുമാർ കോടോത്ത് , വേണു ഗോപാലൻ നായർ , ടി. വി. സരസ്വതി ടീച്ചർ , ശാന്തമ്മടീച്ചർ എന്നിവർ പ്രസംഗിച്ചു.

സംഘാടകസമിതി ചെയർമാൻ പുഴക്കരകുഞ്ഞിക്കണ്ണൻനായർ സ്വാഗതവും ജോയിന്റ് കൺവീനർ ശാന്തമ്മടീച്ചർ നന്ദിയും പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക് നിലവിൽ വന്നതിന് ശേഷം ആദ്യമായി മലയോരത്ത് വെച്ച് നടന്ന  സമ്മേളനത്തിൽ 16 കരയോഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. ബളാൽ എൻ. എസ്. എസ്. കരയോഗം വനിതാ സമാജം അവതരിപ്പിച്ച  തിരുവാതിരകളിയും അരങ്ങേറി.

No comments