ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ, ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 6: ഫീനിക്സ് യുണൈറ്റഡ് എഫ്.സി ജേതാക്കളായി
അജ്മാൻ: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 6 ൽ ഫീനിക്സ് യുണൈറ്റഡ് എഫ്.സി വിജയികളായി. ടൂർണമെന്റിൽ യുസിഎൽ സ്പോർട്സ് എഫ്.സി രണ്ടാം സ്ഥാനം നേടി. അജ്മാനിൽ വെച്ചു നടന്ന സെവൻസ് മത്സരത്തിൽ ആറ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കാണികളായി പരപ്പ പ്രദേശവാസികളായ നൂറിലധികം പേര് പങ്കെടുത്തു..
No comments