Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭീമനടി ഖാദി കേന്ദ്രത്തിൽ നിർമ്മിച്ച വനിത ശുചിത്വ സമുച്ചയം ഉത്ഘാടനം ചെയ്തു ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു


പരപ്പ : ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതി 2023-24 യിൽ ഉൾപ്പെടുത്തി ഭീമനടി ഖാദി കേന്ദ്രത്തിൽ നിർമ്മിച്ച വനിത ശുചിത്വ സമുച്ചയം ഉത്ഘാടനം ചെയ്തു. ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഇന്ന് വൈകുന്നേരം 3 മണിക്ക് ഭീമനടി ഖാദി കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടിയിൽ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എ. വി രാജേഷ് സ്വാഗതം പറഞ്ഞു. പരപ്പബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി ആദ്യക്ഷയായി. അസിസ്റ്റന്റ് എഞ്ചിനീയർ പരപ്പ ബ്ലോക്ക്‌ സനൽ എ തോമസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചടങ്ങിന് ആശംസകളുമായി ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത്,പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഭുപേഷ് കെ, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി സി ഈസ്മായിൽ, മെമ്പർമാരയ ജോസ് കുത്തിയതോട്ടത്തിൽ, ടി വി രാജീവൻ, ഇ ടി ജോസ്, പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി സുഹാസ് സി എം, ഡയറക്ടർ ഖാദി ബോർഡ്‌ വി ഷിബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ അപ്പുക്കുട്ടൻ, എ സി ജോസ്, ജാതിയിൽ ഹസിനാർ, കെ പി സഹദേവൻ, സി വി സുരേഷ് എന്നിവർ സംസാരിച്ചു. ഭീമനടി ഖാദി കേന്ദ്രം ഇൻസ്‌ട്രക്ടർ കെ ശാന്ത നന്ദി പറഞ്ഞു






No comments