Breaking News

കിനാനൂർ കരിന്തളം വാർഡ് വിഭജനം കോൺഗ്രസ് നിയമപോരാട്ടത്തിന്


കിനാനൂർ കരിന്തളം പഞ്ചായത്തിലെ വാർഡ് വിഭജനത്തിലെ അശാസ്ത്രിയയ്ക്കെതിരെ നല്കിയ പരാതിയിൽ ശാസ്ത്രീയമായ രീതിയിൽ വാർഡിലെ വോട്ടർമാർക്ക് പ്രയാസമുണ്ടാക്കാതെ വാർഡ് വിഭജനം പൂർത്തീക്കരിച്ചിലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർകരിന്തളം മണ്ഡലം കമ്മറ്റി കോടതിയെ സമീപിച്ച് നിയമപരമായ പോരാട്ടത്തിന് ഇന്ന് പരപ്പയിൽച്ചേർന്ന നേതൃതലയോഗം തിരുമാനിച്ചു. കൊല്ലംമ്പാറ - നെല്ലിയടുക്കം- ബിരിക്കുളം റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിര ഇടപെടലുണ്ടാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടിയുമായ് മുന്നോട്ട് പോകുമെന്നും നേതാക്കൾ മുന്നറയിപ്പ് നല്കി. ഡിസംബർ 28 ന് നടക്കുന്ന കോൺഗ്രസ് ജൻമദ്ദിന പദയാത്ര ചായ്യോത്ത് നിന്നും ചോയ്യംകോടേക്ക് നടത്തുവാനും, ലീഡർ കരുണാകരൻ്റെ ചരമദിന പരിപാടികൾ ബൂത്തു തലത്തിൽ നടത്തുന്നതിനും യോഗം രൂപം നല്കി. പരപ്പ കോൺഗ്രസ് ഓഫീസിൽച്ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോപാലൻപി കാളിയാനം സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം UDF കൺവീനർ സി വിഭാവനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , INTUC നേതാവ് സി ഒ സജി, മുൻ മണ്ഡലം പ്രസിഡൻ്റ് സി വി ഗോപകുമാർ, കർഷക കോൺഗ്രസ് നേതാവ് നോമ്പിൽ വെളുക്കുന്നേൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സിജോ പി ജോസ്ഫ്,മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , കണ്ണൻ പട്ട്ളം , ലിസ്സിവർക്കി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശശി ചാങ്ങാട്, ജോണികുന്നാണി ,മനോഹരൻ വരഞ്ഞൂർ തുടങ്ങിയവർ സംസാരിച്ചു.

No comments