Breaking News

പനത്തടി താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

പനത്തടി:  2025 മാർച്ച് 21, 22, 23 തീയതികളിലായി നടക്കുന്ന ബാത്തൂർ കഴകം പനത്തടി താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു. താനത്തിങ്കാൽ ദേവസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നാരായണൻ കൊളത്തൂറിന് ആഘോക്ഷ കമ്മിറ്റി ചെയർമാൻ എൻ.ബാലചന്ദ്രൻ നായർ ബ്രോഷർ കൈമാറി. ആഘോഷ കമ്മിറ്റി ജനറൽ കൺവിനർ കൂക്കൾ ബാലകൃഷ്ണൻ,  ബാത്തൂർ ഭഗവതി ക്ഷേത്ര കഴകം പ്രസിഡണ്ട് ഇ.കെ.ഷാജി, ദേവസ്ഥാന ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ,സബ് കമ്മിറ്റി ഭാരവാഹികൾ, പ്രാദേശിക കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.


No comments