കള്ളാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിനെ ലഹരി വിമുക്ത വാർഡായി തെരഞ്ഞെടുത്തു രാജപുരം പോലീസ് സ്റ്റേഷനിൽ ജനകീയ ജാഗ്രത കമ്മിറ്റി യോഗം ചേർന്നു
രാജപുരം: ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, സേഫ് കാസർഗോഡ് പദ്ധതിയുടെ ഭാഗമായി രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താം വാർഡിനെ ലഹരി വിമുക്ത വാർഡായി തെരഞ്ഞെടുത്തും, ഇതിന്റെ ഭാഗമായി രാജപുരം പോലീസ് സ്റ്റേഷനിൽ വച്ച് ജനകീയ ജാഗ്രത കമ്മിറ്റി യോഗം ചേർന്നു. എ.എസ്.ഐ ബിന്ദു അധ്യക്ഷയായ ചടങ്ങിൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി വനജ ഉദ്ഘാടനം നടത്തി , ഐ പി എസ് എച്ച് ഒ രാജേഷ്. പി സേഫ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസറായ അനൂപ് സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസർ സതീഷ് കുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ സീനിയർ പോലീസ് ഓഫീസറായ നിഷാന്ത് വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ മാധവൻ എ കെ, പ്രഭാകരൻ, സജി ഫിലിപ്പ്, കൂടാതെ കേരള മദ്യ വിരുദ്ധ കാസർഗോഡ് ജില്ലാ സെക്രട്ടറി റോയ് ആശാരികുന്നേൽ, ഷൈനി സി.ഡി.എസ് സെക്രട്ടറി ബെറ്റി എന്നിവരും പങ്കെടുത്ത് സംസാരിച്ചു,
No comments