Breaking News

തൃക്കരിപ്പൂർ മണ്ഡലത്തിലെ 10 പദ്ധതികൾക്ക് 6.75 കോടി രൂപയുടെ ഭരണാനുമതി..പറമ്പ ,കമ്മാടം ,പെരുമ്പട്ട സ്കൂളുകൾക്കും കെട്ടിടനിർമ്മാണ ഫണ്ട്


ഭീമനടി : കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി തൃക്കരിപ്പൂർ മണ്ഡലത്തിലെ 10 പദ്ധതികൾക്ക് 6.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. ജില്ലാ കലക്ടർ കെ ഇമ്പശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല സമിതിയിലാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ ഗവ. എൽപി സ്കൂളിന് കെട്ടിട നിർമ്മാണത്തിന് 1.55 കോടി രൂപ, കമ്മാടം ഗവ. എൽപി സ്കൂളിന് കെട്ടിട നിർമ്മാണത്തിന് 1.52കോടി രൂപ, പെരുമ്പട്ട ഗവ. എൽപി സ്കൂളിന് കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ, കയ്യൂർ ചീമേനി പഞ്ചായത്തിലെ വെള്ളാട്ട് ഗവ. എൽപി സ്കൂളിന് കെട്ട നിർമ്മാണത്തിന് 1.47 കോടി രൂപ, വലിയപറമ്പ് പഞ്ചായത്തിലെ പടന്നക്കടപ്പുറം ജിഎഫ്എച്ച്എസ് സ്കൂളിന് സമഗ്ര കായിക വികസനത്തിനായി 34 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ അരിയിരുത്തി, അത്തിയടുക്കം, വെസ്റ്റ് എളേരി പഞ്ചായത്തിലെ കൂരാംകുണ്ട്, ചെറുവത്തൂർ പഞ്ചായത്തിലെ പുതിയകണ്ടം, പടന്ന പഞ്ചായത്തിലെ മാച്ചിക്കാട് എന്നീ അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളായി ഉയർത്തുന്നതിന് 2.2 കോടി രൂപയും അനുവദിച്ചു. വീരമലക്കുന്ന് ടൂറിസം റോഡിന് നേരത്തെ 5 കോടി രൂപ അനുവദിച്ചിരുന്നു വെന്നും എംഎല്‍എ.അറിയിച്ചു. 

No comments