Breaking News

പൂച്ചക്കാട് അബ്ദുൽ ഗഫൂർ കൊലപാതക കേസ്: പ്രതികളെ കോടതിയിൽ ഹാജരാക്കി; ജാമ്യപേക്ഷ തള്ളി


കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ കൊലപാതക കേസിലെ തെളിവുകൾ ശേഖരിച്ചതിന് ശേഷം പ്രതികളെ അന്വേഷണ സംഘം ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതി ഭാഗം വക്കീൽ മുഖേനെ നൽകിയ ജാമ്യ പേക്ഷ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് ജഡ്ജി കെ അബ്ദുൽ റാസിഖ് തള്ളി. പോലിസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളായ ബാര മീത്തൽ മാങ്ങാട് കുളിക്കുന്ന് അണിഞ്ഞ റോഡ് ബൈത്തുൽ ഫാത്തിമയിൽ പി.എം. ഉവൈസ് (32), ഭാര ഷമീന എന്ന ജിന്നുമ്മ (34), മുക്കൂട് ജിലാനി നഗറിലെ താമസക്കാരി പൂച്ചക്കാട് വലിയ പള്ളിക്കടുത്തെ പി.എം. അസ്സിഫ (36), മധൂർ കൊല്യയിലെ ആയിഷ (43) എന്നിവരെയാണ് ഇന്നലെ ഉച്ച കഴിഞ്ഞ് അന്വേഷണ സംഘം പോലിസ് കസ്റ്റഡിയിലെ കാലവധി തീർന്നതിനാൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡി കാലാവധി തീർന്നതിനാൽ ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം തോയമ്മലി ലെ ജില്ലാ ജയിലിൽ അടച്ചു.
കോടതിയിൽ നേരത്തെ തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയിൽ പത്ത് ദിവസം അനുവദിക്കണ മെന്നാപേക്ഷിച്ച് അ പേക്ഷിച്ചിരുന്നതായും കോടതി മൂന്നു ദിവസമാണ് അനുവദിച്ചതെന്നും കേസ് അ ന്വേഷണ സംഘം തലവൻ ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ പറഞ്ഞു. തിരുവനന്തപുരത്ത് പ്രമാദമായ ഗ്രീഷ്മ കേസുമായി ബന്ധ പ്പെട്ടുള്ള കോടതി നടപടികളുള്ളതിനാൽ അവിടെക്ക് പോകുന്നതായും തിരിച്ച് വന്ന ശേഷം ഡിസംബർ 18ന് ശേഷം വീണ്ടും ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിക ളെ തെളി വെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും അ ദ്ദേഹം കൂട്ടിചേർത്തു. പ്രതികളെ തെളിവെടുപ്പിന് കസ്റ്റഡിയിൽ കിട്ടിയ സമയത്ത് പ്രതികൾ പല ജ്വല്ലറികളിലായി വിൽപ്പന നടത്തിയ 100 പവൻ അ ന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. പ്രതികൾ അബ്ദുൽ ഗഫൂറിൽ നിന്നും കബളിപ്പിച്ചെടുത്ത 596 പവൻ സ്വർണ്ണത്തിൽ നിന്നും കാസർകോട്ടെ മൂന്നു ജ്വല്ലറികളിലായി വിൽപ്പന നടത്തിയ സ്വർണ്ണമാണ് അ ന്വേഷണ സംഘം തെളിവെടുപ്പിനിടെ വീ ണ്ടെടുത്തിരിക്കുന്നത്. ബാക്കി വരുന്ന സ്വർണ്ണവും കൂടാതെ മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായിട്ടാണ് അന്വേഷണ സംഘം വീണ്ടും ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ അ പേക്ഷ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

No comments