അഖില കേരള യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി യോഗം ചേർന്നു..മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു
വെള്ളരിക്കുണ്ട് : അഖിലകേരള യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ യോഗം പരപ്പ വച്ച് ചേർന്നു. യോഗത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പിടി നന്ദകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബാബു മാണിയൂർ ഉദ്ഘാടനം ചെയ്തു.സംഘടനാ കാര്യങ്ങൾ താലൂക്ക് സെക്രട്ടറി ബി ജനാർദ്ദനൻ റിപ്പോർട്ട് ചെയ്തു. യുനിറ്റുകൾക്ക് നൽകാൻ ബാക്കിയുണ്ടായിരുന്ന മെമ്പർഷിപ്പ് ബുക്കുകൾ കൈമാറി തുടർന്ന് ബളാൽ യൂണിറ്റ് കുറിയോഗത്തിൽ പങ്കെടുക്കുകയും മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുകയും ചെയ്തു. മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം താലൂക്ക് പ്രസിഡന്റ് പി ടി നന്ദകുമാർ അനിതാ കുഞ്ഞികൃഷ്ണന് നൽകി ഉൽഘാടനം ചെയ്തു. കാഞ്ഞങ്ങാട് നിർമ്മിക്കുന്ന യാദവ ഭവൻ പദ്ധതിയെക്കുറിച്ച് ബാബു മാണിയൂർ വിശദീകരിച്ചു. കുട്ടികൾക്കുള്ള വിവിധ ആനുകൂല്യങ്ങളെ കുറിച്ച് ജനാർദ്ദനൻ കക്കോൽ വിശദീകരിച്ചു. ബളാൽ യൂണിറ്റ് പ്രസിഡണ്ട് തമ്പാൻ ആർ , സെക്രട്ടറി, പി. മനോജ്, മനു പി ബളാൽ ,വനിതാ വിഭാഗം യൂണിറ്റ് പ്രസിഡണ്ട് ഷിമ കക്കോൾ, സെക്രട്ടറി ഹരിപ്രിയ തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ 10 നു മുൻപ് മെമ്പർഷിപ്പ് പൂർത്തീകരിക്കാനും തീരുമാനിച്ചു ഹരിപ്രിയ നന്ദി പറഞ്ഞു.
No comments