Breaking News

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മംഗലം കളിയിൽ ഏ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി മാലോത്ത് കസബയിലെ കുട്ടികൾ


വെള്ളരിക്കുണ്ട് : കാസർഗോഡ് ജില്ലയിലെ മല വേട്ടുവ-മാവില സമുദായങ്ങളുടെ പരമ്പരാഗത ഗോത്ര നൃത്തരൂപമായ മംഗലംകളി ആദ്യമായി കേരള സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയതിന് ശേഷം നടന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മംഗലം കളിയിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ മാലോത്ത് കസബയിലെ കുട്ടികൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു
മലവേട്ടുവ സമുദായത്തിൻ്റെ മംഗലംകളി ദ്രാവിഡ ഗോത്രകല അക്കാദമിയിൽ നിന്നും പരിശീലനം നേടിയ നിതിൻ കോട്ടമല , പ്രഭു കൂവപ്പാറ എന്നിവരാണ് പരിശീലനം നല്കിയത്

രേവതി രവി, യദു കണ്ണൻ,മായ  ദാമോദരൻ,ഗോകുൽദാസ്, ജിഷ്ണു ഗോപിക ഗോവിന്ദൻ, രഹന രഞ്ചന,യദു ബാലൻ,അശ്വതി ബിജു , ഭാവന ,രേഷ്മ രതീഷ് എന്നീ കുട്ടികളാണ് ചുവട് വച്ചത്.

No comments