Breaking News

ജില്ലാ സ്കൂൾ കലോത്സവം പ്രചരണ വീഡിയോ ഒന്നാം സ്ഥാനം ജിഎച്ച്എസ് പാണത്തൂരിന്


പാണത്തൂർ: ഉദിനൂരിൽ വെച്ച് നടന്ന ജില്ല സ്കൂൾ കലോത്സവത്തിൽ പ്രചരണ വീഡിയോ മത്സരത്തിൽ GHS പാണത്തൂർ ഒന്നാം സ്ഥാനം നേടി.സ്കൂൾ  അദ്ധ്യാപകരും അനദ്ധ്യാപകരും കുട്ടികളും തയ്യാറാക്കിയ പ്രചരണ വീഡിയോ ജില്ലാ കലോത്സവത്തിൽ പ്രത്യേകം പ്രശംസ നേടി. ഓഫീസ് അറ്റൻഡന്റായ ദേവപ്രിയ ദേവദാസ്  സംവിധാനം ചെയ്ത് പ്രധാന അധ്യാപകൻ എ.എം കൃഷ്ണന്റെ നേതൃത്വത്തിൽ മുജീബ് എം എം, അഖിന, സ്കൂൾ ഒ.എ യായ ദേവപ്രിയ ദേവദാസ് , വിദ്യാർത്ഥികളായ ഫിദ, ദീക്ഷിത് ശങ്കർ എന്നിവരുമാണ് വീഡിയോയിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.,


No comments