ഉദയഗിരി, വിദ്യാനഗര്‍ ലൈബ്രറി കൗണ്‍സില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു
ഉദയഗിരി, വിദ്യാനഗര്‍ ലൈബ്രറി കൗണ്‍സില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥലോകം ചീഫ് എഡിറ്റര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.വി.കെ പനയാല്‍ ആമുഖ പ്രഭാഷണം നടത്തി. കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തി.
കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.വി കുഞ്ഞിരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ മാരായ സി.എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ , കേരള സ്‌റ്റേറ്റ് ലൈബ്രറി കണ്‍സില്‍ വൈസ് പ്രസിഡണ്ട് എ പി വിജയന്‍, ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, എക്സിക്യൂട്ടിവ് അംഗം രതീഷ് കുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ മുന്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ,
കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎ ഷൈമ, മധൂർ പഞ്ചായത്ത് ഹബീബ് ചെട്ടുംകുഴി, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സുധ അഴീക്കോടന്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.വി ബാലകൃഷ്ണൻ എന്നിവര്‍ സംസാരിച്ചു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിയും സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെയും പ്രമുഖ വ്യക്തികള്‍ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു സ്വാഗതവും, കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
No comments