' ഒരു വട്ടം കൂടി ' വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച് എസ് എസിൽ പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: കലാലയ ജീവിതത്തിലെ നിറമുള്ള ഓർമ്മകളുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച് എസ് എസിലെ പൂർവ്വ വിദ്യാർഥികൾ ഒത്തുകൂടി. 2007-2009 ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാർഥികളാണ് ' ഒരു വട്ടം കൂടി ' എന്ന പേരിൽ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം സ്കൂളിൽ ഒത്തുചേർന്നത്. പഠനകാലത്തെ തമാശകളും പിണക്കങ്ങളും ആഘോഷങ്ങളും തുടങ്ങി എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് പലർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത്. പ്രിൻസിപ്പാൾ ഷാജു കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ജോഷി ജോസഫ്, ആമി മോൻസി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ രേഷ്മ സ്വാഗതവും മനീഷ് നന്ദിയും പറഞ്ഞു. അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
No comments