Breaking News

ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം ; സ്ഥിരം കുറ്റവാളി അറസ്റ്റിൽ


കാസർഗോഡ് : ഓട്ടോ ഡ്രൈവറെ സോഡാകുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കോയിപ്പാടി വില്ലേജിലെ ഫാറുഖിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. സൗജന്യമായി വീട്ടില്‍ കൊണ്ടുവിടാത്തതിന്റെ വിരോധത്തില്‍ കുമ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ കുണ്ടങ്കേരടുക്കയിലെ സതീശയെ(52)യാണ് ഇയാള്‍ അക്രമിച്ചത്. തലയില്‍ സാരമായി പരിക്കേറ്റ സതീശ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

No comments