Breaking News

ചിറ്റാരിക്കാൽ ഈട്ടിത്തട്ടിൽ വേൾഡ് ഓഫ് മ്യൂസിക് ആൻ്റ് സിനിമ (WMC) പ്രവർത്തനം ആരംഭിച്ചു മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം ഉത്ഘാടനം നിർവഹിച്ചു


ചിറ്റാരിക്കാൽ: കാസർകോട് ജില്ലയുടെ മലയോര പ്രദേശമായ ചിറ്റാരിക്കാൽ ഈട്ടിത്തട്ടിലാണ് വേൾഡ് ഓഫ് മ്യൂസിക് ആൻ്റ് സിനിമ (WMC) പ്രവർത്തനം ആരംഭിച്ചു. പ്രൊഡക്ഷൻ സ്റ്റുഡിയോ ഉത്ഘാടനം മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം നിർവഹിച്ചു. മുഖ്യഥിതിയായി പ്രമുഖ മലയാള സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂർ സന്നിഹിതനായിരുന്നു.

സ്റ്റുഡിയോ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഈസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ: ജോസഫ് മുത്തോലി ആദ്യക്ഷനായി. 

വിശിഷ്ടാഥിതിയായി സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് രഞ്ജിത്ത് രവീന്ദ്രൻ പങ്കെടുത്തു. ചടങ്ങിന് തോമപുരം സെന്റ് തോമസ് ഫെറോന ചർച്ച് വികാരി ഡോ മാണി മേൽവട്ടം അനുഗ്രഹ പ്രഭാഷണം നടത്തി

കാസർകോട് ജില്ലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ ജില്ലയിൽ നിന്നും അനുദിനം സിനിമ നിർമ്മാണം നടന്നു വരുന്ന സാഹചര്യത്തിൽ നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലിരുന്ന് സിനിമയുടെ ജോലികൾ പൂർത്തീകരിക്കാൻ ഒരിടം. കാസർകോട് ജില്ലയുടെ മലയോര പ്രദേശമായ ചിറ്റാരിക്കാൽ ഈട്ടിത്തട്ടിലാണ് വേൾഡ് ഓഫ് മ്യൂസിക് ആൻ്റ് സിനിമ (WMC) എന്ന പേരിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചിട്ടുള്ളത്.

എഡിറ്റിംഗ്, ഡബ്ബിങ്, മിക്സിങ്, മ്യൂസിക് തുടങ്ങി ഒരു സിനിമയുടെ പൂർത്തീകരണത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സ്റ്റുഡിയോയിൽ ക്രമീകരിച്ചിരിക്കുന്നു. സിനിമാ പ്രവർത്തർക്ക് താമസിച്ച് കൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റെക്കോഡിംഗ് സംവിധാനങ്ങളും പരിചയസമ്പന്നരായ  ടെക്നീഷ്യന്മാരുടെ സേവനവും ഉൾപ്പെടെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെ WMC യിൽ നിന്നും സിനിമ പൂർത്തീകരിക്കാനാകും .

കൂടുതൽ വിവരങ്ങൾക്ക് : +91 99478 65252.(സ്റ്റുഡിയോ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ  തോമസ് )

No comments