Breaking News

ബളാൽ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് നടന്ന വനിതകളുടെ സാംസ്‌കാരിക സദസ്സ് ശ്രദ്ധേയമായി...


വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിന മഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായി നടത്തിയ  വനിതാ സാംസ്കാരിക സദസ്സ് വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി..

ആനക്കൽ, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം ,നായർകടവ്, അരിങ്കല്ല്, ചെമ്പൻചേരി, ചെമ്പൻചേരി പെരിയാട്ട്, മരുതും കുളം, കൊന്നനംകാട്, കുഴിങ്ങാട്, പൊന്നുമുണ്ട കക്കോൽ, തുടങ്ങി പതിമുന്നോളം പ്രദേശിക കമ്മിറ്റികളിൽ നിന്നായി നൂറോളം അമ്മമാരും സ്ത്രീകകളും പരിപാടിയിൽ പങ്കെടുക്കുവാനെത്തിയപ്പോൾ അത് നാടിന്റെ ഒത്തൊരുമയുടെ വിജയം കൂടിയായി..

ക്ഷേത്രഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനംചെയ്തു.
മാതൃ സമിതി പ്രസിഡന്റ് ജ്യോതി രാജേഷ് അധ്യക്ഷവഹിച്ചു.
പഞ്ചായത്ത് അംഗം പി. പത്മാവതി.മാതൃ സമിതി സെക്രട്ടറി രേഷ്മ രാധാകൃഷ്ണൻ. ശ്യാമള ശ്രീധരൻ. ശാന്താ രാമകൃഷ്ണൻ. .അനു ജയൻ. ഗീത കുഞ്ഞികൃഷ്ണൻ 
ആഘോഷകമ്മറ്റി ചെയർ മാൻ വി. മാധവൻ നായർ  ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ. സെക്രട്ടറി ഇ. ദിവകാരൻ നായർ. വി. സി. വിജയൻ.ഇ ഭാസ്കരൻ നായർ. പി..കുഞ്ഞി കൃഷ്ണൻ നായർ. ഹരീഷ് പി. നായർ.സി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു..

No comments