Breaking News

കരുത്തിന്റെ കലയിൽ വെങ്കല തിളക്കവുമായി ദേവാനിക...ഹരിയാനയിൽ നടന്ന നാഷണൽ സബ്ജൂനിയർ തായ്ക്വേണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെങ്കലമെഡൽ നേടിയാണ്‌ ദേവാനിക മലയോരത്തിന് അഭിമാനമായത്


പരപ്പ : കരുത്തിന്റെ കലയിൽ വെങ്കലതിളക്കവുമായി ദേവാനിക. നവംബർ 28 മുതൽ ഡിസംബർ 1 വരെ ഹരിയാനയിൽ വച്ചു നടന്ന 38-ാമത് നാഷണൽ സബ്ജൂനിയർ തായ്ക്വേണ്ടോ ചാമ്പ്യൻഷിപ്പിൽ 18 കിലോ വിഭാഗത്തിലാണ് കേരളത്തിനു വേണ്ടി വെങ്കലമെഡൽ നേടിയത്. പരപ്പ കനകപ്പള്ളിയിലെ  ഫയർഫോഴ്സ് ജീവനക്കാരനായ പ്രസീദിൻ്റെയും നിഷയുടെയും മകളാണ് ഈ കൊച്ചു മിടുക്കി. മഡോണ എ യു പി സ്കൂൾ കാസർഗോഡ് നാലാം ക്ലാസിലെ വിദ്യാർത്ഥിനിയാണ്. കാസറഗോഡ് യോദ്ധ തൈയ് ക്വോണ്ടോ അക്കാദമിയിലെ മാസ്റ്റർ ജയൻ ആണ് പരിശീലകൻ .

No comments