Breaking News

കാസർകോട് പെർള ടൗണിൽ വൻ തീപിടിത്തം 9 കടകൾ കത്തി നശിച്ചു


കാസർകോട്: പെർള ടൗണിൽ വൻ തീപിടിത്തം. 9 കടകൾ കത്തി നശിച്ചു. ശനിയാഴ്ച അർദ്ധരാത്രിയാണ് തീപിടിത്തം ഉണ്ടായത്. കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നും 6 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പെർള ടൗണിലെ ബി ഗോപിനാഥ കെട്ടിടത്തിലെ പെയിന്റ് കട, ഫാൻസി കട, ഓട്ടോമൊബൈൽ
പൈയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. സ്പെയർ പാർട്സ് ഷോപ്പ്, ഗോപിക ടെക്സ്റ്റൈൽസ്
വസ്ത്രാലയം, എ കെ എം വെജിറ്റബിൾ കട, ജ്യൂസ് കട തുടങ്ങിയവ പൂർണ്ണമായും കത്തി നശിച്ചു. ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടെ തീ പിടിക്കുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. കെട്ടിടത്തിലെ പെയിന്റ് കടക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മറ്റു കടകളിലേക്ക് പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് സംശയിക്കുന്നു. ഫയർ ഓഫീസർ ഹർഷയുടെ നേതൃത്വത്തിൽ കാസർകോട് നിന്ന് രണ്ട് യൂണിറ്റും ഉപ്പളിൽ നിന്ന് രണ്ട് യൂണിറ്റും കാഞ്ഞങ്ങാട് കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റും ഫയർഫോഴ്സ് എത്തിയാണ് ഞായറാഴ്ച ആറരയോടെ തീ കെടുത്താൻ കഴിഞ്ഞത്.

No comments