എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് കാലിച്ചാനടുക്കം എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ഒപ്പം" കുന്നുംകൈ എ യു പി സ്കൂളിൽ ആരംഭിച്ചു
കുന്നുംകൈ : എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് കാലിച്ചാനടുക്കം എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഒപ്പം വെള്ളിയാഴ്ച വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഇസ്മയിൽ പി സി ഉദ്ഘാടനം നിർവഹിച്ചു.കുന്നുംകൈ എ യു പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ വർഗീസ് സി എം സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ ടി വി രാജീവൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി ശ്രീജ സുകുമാരൻ ക്യാമ്പ് അവലോകനം ചെയ്തു .തുടർന്ന് ശ്രീ ഇടി ജോസ്( ഒന്നാം വാർഡ് മെമ്പർ ), ശ്രീ ശരീഫ് വാഴപ്പള്ളി (പതിനഞ്ചാം വാർഡ് മെമ്പർ), ശ്രീമതി റൈഹാനത്ത് ടീച്ചർ (പതിനെട്ടാം വാർഡ് മെമ്പർ ), ശ്രീ നസീർ എം എ (മാനേജ്മെൻറ് പ്രതിനിധി എ യു പി സ്കൂൾ) ആറിലക്കണ്ടം) , ശ്രീ എ പി കെ അബ്ദുൽ ഖാദർ(പ്രസിഡണ്ട് അൽഹിദയ ചാരിറ്റബിൾട്രെസ്റ്റ് ) ശ്രീ ബഷീർ ആറിലകണ്ടം(മെമ്പർ അൽഹിദായ ആറിലകണ്ടം )ശ്രീ പ്രതീഷ് കെ വി , (ലക്കി സ്റ്റാർ ക്ലബ്ബ് കോളിയാട് ) രഘു പേരിയ(പി ടി എ എക്സിക്യൂട്ടീവ് മെമ്പർ എസ്എൻഡിപി കോളേജ്), ശ്രീ പ്രപഞ്ച് സി (കോളേജ് യൂണിയൻ ചെയർമാൻ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കുമാരി അഞ്ജലി എം എസ് നന്ദിയും പറഞ്ഞു
No comments