Breaking News

ചിറ്റാരിക്കാൽ ബി ആർ സി യുടെ ഭിന്നശേഷി വാരാഘോഷം സമാപിച്ചു


വെള്ളരിക്കുണ്ട് : ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പിൽ ആരംഭിച്ച ഭിന്നശേഷി വാരാഘോഷം ജി എൽ പി എസ് പെരിയങ്ങാനം ഓട്ടിസം സെൻററിൽ സമാപിച്ചു. സമാപന പരിപാടി വാർഡ് മെമ്പർ മനോജ് തോമസ് ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യപിക രാജി ടി സ്വാഗതം ആശംസിച്ച ചടങ്ങിന് ചിറ്റാരിക്കാൽ വി‌പി‌സി സുബ്രഹ്മണ്യൻ ബീവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  ഡി.എ.ഡബ്ല്യു എഫ് സെക്രട്ടറി എൻ രാജൻ, കായികാധ്യാപിക റെനീഷ എം വി എന്നിവരെ ആദരിച്ചു. വികെ സുരേശൻ, വിനോദ് ജോസഫ്,രേഷ്മ മധു എന്നിവർ ആശംസകൾ അർപ്പിച്ച  ചടങ്ങിൽ കെ കെ ചൈതന്യ നന്ദി പ്രകാശിപ്പിച്ചു.  കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.

No comments