സി പി ഐ (എം) നേതാവ് കെ.വി.കുഞ്ഞിരാമൻ നായർ അനുസ്മരണ യോഗം കരിന്തളം തലയടുക്കത്ത് നടന്നു
കരിന്തളം: കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ നേതാവും - കിനാനൂർ - കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന കീഴ് മാലയിലെ കെ വി.കുഞ്ഞിരാമൻ നായരുടെ എട്ടാം ചരമവാർഷികം സി പി ഐ (എം ന്റെ നേതൃത്വത്തിൽ തലയടുക്കത്ത് ആചരിച്ചു. സ്മാരകസ്തൂപത്തിൽ പതാക ഉയർത്തലും പുഷ്പ്പാർച്ചനയും നടന്നു അരു സ്മരണയോഗം ഏരിയാ സെക്രട്ടറി എം.രാജൻ ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി. സുരേശൻ അധ്യയനായി.കെ. ലക്ഷ്മണൻ പാറക്കോൽ രാജൻ കയ നി മോഹനൻ എം' വി രതീഷ് കെ.എം' വിനോദ് എന്നിവർ സംസാരിച്ചു. വി. തങ്കരാജൻ സ്വാഗതം പറഞ്ഞു
No comments