ഉദുമ കളനാട് വൻ ചൂതാട്ട സംഘം പിടിയിൽ 7 ലക്ഷത്തോളം രൂപ പിടികൂടി പിടിയിലായവരിൽ ഭീമനടി സ്വദേശിയും
ഉദുമ : കളനാട് വൻ ചൂതാട്ട സംഘം പിടിയിൽ . മുപ്പതംഗ ചൂതാട്ട സംഘമാണ് പിടിയിലായത്. ഏഴര ലക്ഷത്തിലേറെ രൂപ പിടികൂടി. കളനാട് വാണിയാർ മൂലയിൽ വാടക വീട്ടിൽ നിന്നു മാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്. 776,550 രൂപ ചൂതാട്ടകേന്ദ്രത്തിൽ നിന്നും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ മേൽപ്പറമ്പ പൊലീസ് വീട് റെയിഡ് നടത്തുകയായിരുന്നു. പുള്ളി മുറി ചൂതാട്ടമാണ് നടന്നു വന്നത്. ഇന്ന് പുലർച്ചെ 3.30 നാണ് പൊലീസ് ഓപ്പറേഷൻ. കർണാടക സ്വദേശികൾ ഉൾപെടെ അറസ്റ്റിലായിട്ടുണ്ട്. മേൽപ്പറമ്പ ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു റെയിഡ്.
ദക്ഷിണ കന്നട അശോക് നഗറിലെ നിഷാന്ത് 30, ഉടുപ്പി കുന്താപുരത്തെ സി.കെ. അൻവർ 60 , അതിഞ്ഞാലിലെ പി.കെ. ഫൈസൽ 45, കല്ലിങ്കാലിലെ പി. അജിത്ത് 31, ഹോസ്ദുർഗ് ബത്തേരിക്കൽ ബീച്ചിലെ വി. ഷൈജു 43, ബണ്ട്വാൾ ബീ മൂടയിലെ സമീർ 44 , ചെങ്കളയിലെ സി.എ. മുഹമ്മദ് ഇഖ്ബാൽ 40, കുമ്പളബംബ്രാണ യിലെ ഹനീഫ 47,പുതുക്കൈ ഉപ്പിലിക്കൈയിലെ കെ.അഭിലാഷ് 39,ഉള്ളാളിലെ അർപ്പിത് 34, അതിഞ്ഞാലിലെ എം. എസ്. ഇബ്രാഹീം 28, മുറിയനാവിയിലെ ടി.കെ. നൗഷാദ് 40, പുഞ്ചാവിയിലെ ആദർശ് 25, കുമ്പളയിലെ പ്രവീൺ കുമാർ 38, ഭീമനടിലെ സി. ഫിറോസ് 41, ചെങ്കള കെ.കെ. പുരത്തെ കെ.സുനിൽ 36, രാവണീശ്വരത്തെ ടി.പി. അഷറഫ് 48,മധൂരിലെ കെ.എം. താഹിർ 27, കാഞ്ഞങ്ങാട് സൗത്തിലെ കെ.ജാസിർ 26, കർണാടക ഗഡ്ഗയിലെ ബന്തീവ കുമാർ 48,ബണ്ട്വാളിലെ അബ്ദുൾ അസീസ് 38,പെരിയയിലെ എം.കെ. സിദ്ദീഖ് 54, കുമ്പള ശാന്തി പള്ളത്തെ ശരത്ത് 33, പരപ്പയിലെ മൊയ്തു 45, കൊളവയലിലെ കെ.പ്രിയേഷ് 34 , കാഞ്ഞങ്ങാട് സൗത്തിലെ പി.പി.അഷറഫ് 39,പുഞ്ചാവിയിലെ സി. അമീർ 50, കൊളവയലിലെ കെ.രഞ്ജിത്ത് 30, കളനാട് വനിയാർ മൂലയിലെ മുഹമ്മദ് കുഞ്ഞി 62, പടന്നക്കാടിലെ സബീർ 36 എന്നിവരാണ് പിടിയിലായത്. അടുത്ത കാലത്ത് ജില്ലയിൽ പിടികൂടിയ ഏറ്റവും വലിയ ചൂതാട്ടമാണിത്.
No comments