കരിന്തളം കുണ്ടൂർ ഗ്രാന്മ വായനശാലയുടെ നേതൃത്വത്തിൽ 'ഗ്രാന്മ ഗ്രാന്റ് നൈറ്റ്' ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
കരിന്തളം പഞ്ചായത്തിലെ കുണ്ടൂരിലെ ഗ്രാന്മ വായനശാലയുടെ നേതൃത്വത്തിൽ 'ഗ്രാന്മ ഗ്രാന്റ് നൈറ്റ്' എന്ന പേരിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.ഗ്രാന്മ ഗ്രാന്റ് നൈറ്റിന്റെ ഭാഗമായി നടന്ന കാരംസ് മത്സരത്തിൽ വനിതാ വിഭാഗം സിന്ധു ശ്രീരാജ്, നിതിന കെ, അഖില വി വി. യുപി വിഭാഗം അൻവിദ് കെ, അഭിനവ് ടി പി.
എൽ പി വിഭാഗം നീരജ് ടി പി, ദേവാർഷിത് എം വി എന്നിവർ ജേതാക്കളായി.
'ഗ്രാന്റ് കേക്ക്' നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട സൗഭാഗ്യ സന്തോഷ് കട്ട് ചെയ്തു. തുടർന്ന് വിവിധ മത്സരപരിപാടികൾ നടന്നു. സമാപന സമ്മേളനം വായനശാല പ്രസിഡന്റ് ദിവ്യ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു.
മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വായനശാല സെക്രട്ടറി ലിനീഷ് കുണ്ടൂർ സ്വാഗതം പറഞ്ഞു. എം ചന്ദ്രൻ, വി അമ്പൂഞ്ഞി, വനിതാവേദി സെക്രട്ടറി നവനീത എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. ഗ്രീൻ പ്രോട്ടൊക്കോൾ പ്രകാരം നടന്ന പരിപാടിയിലേക്ക് പ്രദേശത്തെ ഹരിത കർമ്മസേന പ്രവർത്തകരായ ഇന്ദിര സന്തോഷ്, റീന സന്തോഷ് എന്നിവർ സ്റ്റീൽ ഗ്ലാസുകൾ നൽകി. നൂറ്റി മുപ്പതിലേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
പരിപാടി വിജയിപ്പിക്കാൻ സഹകരിച്ച മുഴുവൻ ആളുകൾക്കും വായനശാല ലൈബ്രേറിയൻ മാളവിക. എൻ നന്ദിയറിച്ച് സംസാരിച്ചു.
No comments