Breaking News

ജില്ലയിലെ 9 ഐടിഐകളിൽ 7 ഉം നേടി എസ്എഫ്ഐക്ക്‌ 
ഉജ്വല മുന്നേറ്റം വെസ്റ്റ് എളേരി ,കോടോത്ത് ഐടിഐകളിലും എസ്എഫ്ഐ


കാസർകോട്‌ : ജില്ലയിലെ ഒമ്പത്‌ ഐടിഐയിൽ നടന്ന തെരഞ്ഞെടുപ്പിൽ 7 ഇടത്ത്‌ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. പിലിക്കോട്, കയ്യൂർ, മടിക്കൈ, കോടോത്ത്, കുറ്റിക്കോൽ ഐടിഐകളിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചിരുന്നു.
വെസ്റ്റ് എളേരി ബേബിജോൺ മെമ്മോറിയൽ ഗവ. വനിതാ ഐടിഐ, പുല്ലൂർ ഐടിഐ എന്നിവിടങ്ങളിൽ യൂണിയൻ എസ്എഫ്ഐ നിലനിർത്തി. എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്‌തു.


No comments