Breaking News

ബേത്തൂർപാറ സ്കൂൾ സുവർണ ജൂബിലി നിറവിൽ ; കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു


ബേത്തൂർപാറ: ബേത്തൂർപാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെയും കവിയരങ്ങിൻ്റെയും ഉദ്ഘാടനം പ്രമുഖ കവി പവിത്രൻ തീക്കുനി നിർവഹിച്ചു. കുട്ടിക്കവിയായ സ്കൂൾ വിദ്യാർഥിനി ദേവാഞ്ജനയെ അനുമോദിച്ചു. കുറ്റിക്കോൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മുരളി പയ്യങ്ങാനം അധ്യക്ഷനായി. ആറ് മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. നേതൃസംഗമം, അധ്യാപക സംഗമം, മെഡിക്കൽ ക്യാമ്പ്, ഫുട്ബോൾ, ഷട്ടിൽ ടൂർണമെൻ്റുകൾ, കലാസന്ധ്യ എന്നിവ നടത്തും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സവിത, കുറ്റിക്കോൽ ഗ്രാമപഞ്ചായത്തംഗം ലക്ഷ്മി കൃഷ്ണൻ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ. മണികണ്ഠൻ, പി.ടി.എ. പ്രസിഡൻ്റ് കെ. സുധീഷ്, സ്കൂൾ പ്രിൻസിപ്പാൾ കെ. ബാലകൃഷ്ണൻ, പ്രഥമാധ്യാപിക റിനി തോമസ്, എം.പി.ടി.എ. പ്രസിഡൻ്റ് സതീദേവി, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡൻ്റ് കെ.മുരളീധരൻ, നന്മ യു.എ.ഇ. പ്രസിഡൻ്റ് അനിൽകുമാർ ജയപുരം, സ്റ്റാഫ് സെക്രട്ടറി സുനന്ദ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം. സുരേന്ദ്രൻ, അധ്യാപകരായ സുനിൽ കുമാർ കരിച്ചേരി, എം.കെ. മാധവൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ ഹരിദാസ് കോളിക്കുണ്ട്, പങ്കജാക്ഷൻ തോരോത്ത്, ജയചന്ദ്രൻ പെരിങ്ങാനം, അശോക്‌ദേവ് ചാടകം, നിഷ പേര്യ, ചന്ദ്രൻ മുല്ലച്ചേരി, ഉമേശൻ വരിക്കുളം, രാജേഷ് മാടക്കല്ല്, ബിജു ജോസഫ്,

കൃഷ്ണൻ മേലത്ത്, സുരേഷ് പയ്യങ്ങാനം എന്നിവർ കവിതകൾ ആലപിച്ചു.

No comments