വൈദ്യുതി ഇല്ലാത്ത വീടുകളിൽ സോളാർ വിളക്കുകൾ എത്തിച്ച് പരപ്പയിലെ കോൺഗ്രസ് പ്രവർത്തകർ
പരപ്പ : വൈദ്യുതി ഇല്ലാത്ത വീടുകളിൽ സോളാർ വിളക്കുകൾ എത്തിച്ച് കോൺഗ്രസ് പ്രവർത്തകർ. കനകപ്പള്ളി, തുമ്പയിലെ വൈദ്യുതിയില്ലാത്ത രണ്ടു വീടുകളിൽ പരപ്പ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സോളാർപാനലുകളും വിളക്കുകളും സൗജന്യമായി എത്തിച്ചു നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി.ജോസഫ്, പരപ്പ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.ഭാസ്കരൻ, ബൂത്ത് പ്രസിഡണ്ട് എ.പത്മനാഭൻ, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, ബിജു കനകപ്പള്ളി, ചന്ദ്രൻ തുമ്പ തുടങ്ങിയവർ സംബന്ധിച്ചു. ഇതുവരെ വൈദ്യുതിയില്ലാത്ത പരപ്പ പരിസരത്തെ അഞ്ചു കുടുംബങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സോളാർ പാനലുകളും വിളക്കുകളും സൗജന്യമായി എത്തിച്ചു നൽകിയിട്ടുണ്ട്.
No comments