മാലോത്ത് കസ്ബ ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസിയുടെ ദ്വിദിന ക്യാമ്പ് സമാപിച്ചു
മാലോം : 2024 ഡിസംബർ 27, 28 തീയതികളിൽ നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് രജിത. KV, പി റ്റി എ വൈസ് പ്രസിഡണ്ട് സനോജ് മാത്യു ,വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷാലി വി ജെ, സ്കൂളിലെ എസ്പിസി ചാർജ് വഹിക്കുന്ന സുബാഷ്.വൈ എസ്, എസ് എം സി ചെയർമാൻ ദിനേശൻ,എം പിടിഎ പ്രസിഡൻറ് ദീപാ മോഹൻ എന്നിവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് സൈബർ ഡോമിലെ ഉദ്യോഗസ്ഥനായ ശിവകുമാർ P സൈബർ അവയർനസ് ക്ലാസ് നല്കി. അതിനു ശേഷം ക്യാമ്പസ് ക്ലീനിങ്ങ്, ഗെയിംസ്, പരേഡ്എന്നിവ നടന്നു. രണ്ടാം ദിവസം രാവിലെ മാലോം വരെ റോഡ് വാക്ക് ആൻഡ് റൺ ഉണ്ടായിരുന്നു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രമേശൻ കെ പി ക്യാമ്പ് സന്ദർശിച്ചു.തുടർന്ന് സെൽഫ് ഡിഫൻസ് വിഷയവുമായി ബന്ധപ്പെട്ട് കേരള പോലീസിലെ WSDT ഉദ്യോഗസ്ഥരായ പ്രസീത CPK,രജിത TVഎന്നിവർ കേഡറ്റുകൾക്ക് ക്ലാസ്സും, പരിശീലനവും നൽകി. തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനീഷ് കുമാർ KR. എസ് പി സി യുടെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം മാലോം ആയൂർവേദ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ ജലീറ്റ ആൻ സെബാസ്റ്റ്യൻ കേഡറ്റുകൾക്ക് യോഗ പരിശീലനവും,ക്ലാസ്സും നൽകി. തുടർന്ന് SPC കേഡറ്റുകളുടെ വിവിധ കലാപരിപാടികളോടുകൂടി ക്യാമ്പ് സമാപിച്ചു.
No comments