Breaking News

മുളിയാർ മൂലടുക്കത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


മുളിയാർ: മുളിയാർ മൂലടുക്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂലടുക്കത്ത് താമസിക്കുന്ന എടനിർ അബ്ദുള്ളയുടെ മകൻ റാഷിദ് (24) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരം മൂലടുക്കം പുഴക്കര റോഡിനു സമീപം ഒരു മരത്തിന്റെ കീഴിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുകാലുകൾക്കും പരിക്കുണ്ട്. കാലുകളിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരത്തെ തുടർന്ന് ആദൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

No comments