Breaking News

ഉദ്ഘാടനത്തിന് ഒരുങ്ങി മുക്കട ജുമാ മസ്ജിദ്


കരിന്തളം : പുതിയതായി നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് ഒരുങ്ങി.ഫെബ്രുവരി 14, 15 തീയതികളിലായി നടക്കുന്ന മസ്ജിദിന്റെ ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. 14 ന് മസ്ജീദിന്റെ ഉദ്ഘാടനം മഗ്രിബ് നിസ്കാരത്തിനു സമസ്ത പ്രസിഡൻറ് ഖാസി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും.രാത്രി 8 മണിക്ക് സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് സുബൈർ തോട്ടിക്കൽ ആൻഡ് പാർട്ടി നയിക്കുന്ന ഇസ്ലാമിക് കഥാപ്രസംഗം,തുടർന്ന് അന്നദാനം.15 ന് മെഗാ ദഫ് പ്രദർശനം,രാത്രി എട്ടുമണിക്ക് ആഷിക് ദാരിമി കൊല്ലം നടത്തുന്ന മത പ്രഭാഷണം .തുടർന്ന് നടക്കുന്ന സ്വലാത്ത് മജ്ലിസിനും കൂട്ടപ്രാർത്ഥനയ്ക്കും സൈനുദ്ദീൻ ആബിദ് തങ്ങൾ കുന്നുംകൈ നേതൃത്വം നൽകും.തുടർന്ന് അന്നദാനം.

No comments