Breaking News

ഒടുവിൽ 'മരങ്ങളുടെ അമ്മ' യാത്രയായി, ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തിയ മുത്തശ്ശി


ഇന്നലെയാണ് പത്മശ്രീ നൽകി രാജ്യം ആദരിച്ച പരിസ്ഥിതി പ്രവർത്തക തുളസി ​ഗൗഡ അന്തരിച്ചത്. 86 വയസായിരുന്നു അവർക്ക്. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലിയിലെ വീട്ടിൽ വച്ച് അവരുടെ അന്ത്യം. ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തിയ തുളസി ​ഗൗഡ 'കാടിന്റെ എൻസൈക്ലോപീഡിയ' എന്നും 'മരങ്ങളുടെ അമ്മ' എന്നും അറിയപ്പെടുന്നു. 2020 -ലാണ് രാജ്യം ഇവരെ പത്മശ്രീ നൽകി ആദരിച്ചത്. 

'മരങ്ങളുടെ അമ്മ' 


ചെടികളെയും, ഔഷധസസ്യങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവാണ് ഈ മുത്തശ്ശിയെ 'വനത്തിൻ്റെ വിജ്ഞാനകോശം' എന്ന് വിളിക്കാൻ കാരണമായത്. പതിറ്റാണ്ടായി മറ്റൊന്നും പ്രതീക്ഷിക്കാതെ മുത്തശ്ശി ചെടികളെ പോറ്റാൻ വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. വനംവകുപ്പ് നടത്തിയ വനവൽക്കരണ പരിപാടിയിൽ സജീവമായി പങ്കെടുത്തിരുന്ന അവർ 14 വർഷം അവിടെ സേവനമനുഷ്ഠിച്ചു. അതിൽ നിന്ന് കിട്ടുന്ന പെൻഷൻ മാത്രമായിരുന്നു ഏക വരുമാനം.

No comments