പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തു ; മാതാവിനെതിരെ രാജപുരം പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തു മാതാവിനെതിരെ രാജപുരം പോലീസ് കേസ് എടുത്തു. പനത്തടി ബളാംതോട് വെച്ചാണ് സംഭവം. പോലീസ് വാഹനപരിശോധന നടത്തുമ്പോൾ പിടിയിലായ കുട്ടിയോട് പ്രായം ചോദിച്ചപ്പോൾ 14 എന്നറിയ്യിച്ചതിനെ തുടർന്ന് 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവായ പനത്തടി സ്വദേശിനി ഫരീദ (32) ക്ക് എതിരെയാണ് രാജപുരം പോലീസ് കേസ് എടുത്തത്.
No comments