'ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യുപി സ്വദേശികളായ യുവാക്കൾ ഇസ്രായേലിലുണ്ട്', പ്രിയങ്കക്കെതിരെ യോഗി
ഇന്നലെയാണ് 'പലസ്തീൻ' എന്നെഴുതിയ ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റിലെത്തിയത്. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബി ജെ പി ഇന്നലെത്തന്നെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇന്നലെ പലസ്തീൻ ബാഗണിഞ്ഞെത്തിയ പ്രിയങ്ക, ഇന്ന് പാർലമെന്‍റിലെത്തിയത് ബംഗ്ലാദേശ് എന്നെഴുതിയ ബാഗുമായാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്.
No comments