Breaking News

കിനാനൂർ കരിന്തളം പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങളിൽ നിന്ന് അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്തു


കരിന്തളം : കിനാനൂർ കരിന്തളം പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിച്ച അനധികൃത ബോർഡുകളും ബാനറുകളും ഉൾപ്പെടെ ഹൈക്കോടതിയുടെ കർശനമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കം ചെയ്യുന്നുണ്ടെങ്കിലും വീണ്ടും രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകൾ എല്ലാം തന്നെ പൊതുസ്ഥലത്ത് ഇത്തരത്തിലുള്ള ബോൾഡുകൾ സ്ഥാപിക്കുന്ന പതിവാണ് കാണുന്നത്. ഇനിയും ഈ പ്രവണതകൾ ആ വർത്തിച്ചാൽ അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പരപ്പ  മുതൽ ചായ്യോത്ത് വരെയുള്ള അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളുമാണ് നീക്കം ചെയ്തത്. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ ജലേഷിന്റെ നേതൃത്വ ത്തിലാണ് ബോർഡുകൾ നീക്കം ചെയ്തത്.

No comments