പുലിഭീതി തുടരുന്നതിനിടയിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി
കാസർകോട്: പുലിഭീതി തുടരുന്നതിനിടയിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. എരിഞ്ഞിപ്പുഴയുടെ തെക്കുഭാഗത്തു രാഘവൻ നായരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ചൊവ്വാഴ്ച രാവിലെയാണ് പന്നിയുടെ ജഡം കാണപ്പെട്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇരു ചെവികളും കടിച്ചുമുറിച്ച നിലയിലാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാണ്ടിയിൽ നിന്നു ഫോറസ്റ്റ് അധികൃതർ ഇൻക്വസ്റ്റ് നടത്തിയ ശേഷം ജഡം സ്ഥലത്തു തന്നെ കുഴിച്ചിട്ടു.
No comments