ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുടെ വാട്സ്ആപ്പ് കൂട്ടായ്മയായ പരപ്പ സ്ട്രൈക്കേഴ്സും ടോപ് ടെൻ വാട്സ്ആപ്പ് കൂട്ടായ്മയും
പരപ്പ: ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുടെ വാട്സ്ആപ്പ് കൂട്ടായ്മ ( പരപ്പ സ്ട്രൈക്കേഴ്സ്.& ടോപ് ടെൻ വാട്സ്ആപ്പ് കൂട്ടായ്മ.) രാവിലെ7 മണിക്ക് പരപ്പാ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഫുട്ബോൾ താരങ്ങളും എളേരിത്തട്ട് ഇ കെ നായനാർ ഗവൺമെന്റ് കോളേജ് എൻ എസ് എസ് വളണ്ടിയർമാരും നാട്ടുകാരും പങ്കെടുത്തു. പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് കോട്ടക്കൽ വിജയന്റെ അധ്യക്ഷതയിൽ ജിഎച്ച്എസ്എസ് പരപ്പ പിടിഎ പ്രസിഡണ്ട് എ ആർ വിജയകുമാർ ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഡോക്ടർ പ്രവീൺ പ്രഭാഷണം നടത്തി. ടോപ്പ് ടെൻ ക്ലബ്ബ് പ്രസിഡണ്ട് എ ആർ മുരളി സ്വാഗതം പറഞ്ഞു. എൻഎസ്എസ് വളണ്ടിയർമാരെ നയിക്കുന്ന ജയശ്രീ ടീച്ചർ ബളാൽ. ചിഞ്ചു ശ്രീ ടീച്ചർ നയന രൂപേഷ്, സേതു ( കെഎസ്ഇബി ഓവർസിയർ രാജപുരം, സുരേഷ് ബാബു ( മാനേജർ കേരള ബാങ്ക് കാലിച്ചാനടുക്കം ) എന്നിവർ സംസാരിച്ചു. ജയശ്രീ ടീച്ചർ ബാളാൽ നന്ദി പറഞ്ഞു .ക്ലബ്ബ് അംഗങ്ങളായ സുനിൽകുമാർ, ശ്യാം, ബിജു മാണിയൂർ, ജോയ്സ്, സുനിൽകുമാർ, സോജേഷ്, മഞ്ജുനാഥ് പ്രശാന്ത്. മഹേഷ് ഉണ്ണി കവിത തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
No comments