Breaking News

പൂച്ചക്കാട് അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകം; മന്ത്രവാദിനിയടക്കം നാലുപേരെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട് : പ്രവാസി വ്യവസായി പുച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്തെ എം സി അബ്ദുൾ ഗഫൂർ ഹാജിയുടെ മരണം കൊലപാതക മെന്ന് ക്രൈം ബ്രാഞ്ച്. മന്ത്രവാദിനിയടക്കം നാലുപേരെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാകും. ഉദുമകൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ (37) ഭർത്താവ് ഉവൈസ് (46)), പൂച്ചക്കാട് സ്വ ദേശിനിയായ മുൻ അധ്യാപിക അസ് നിഫ മധൂർ സ്വദേശി ആയിഷ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി.കെ
ജെ.ജോൺസണിന്റെ നേതൃത്വത്തിൽ ബേക്കൽ ഇൻസ് പെക്ടർ കെ പി ഷൈൻ ഉൾപ്പെടെയുള്ള പോലീസ് സംഘം അറസ്റ്റു ചെ യ്തത്.2023 ഏപ്രിൽ പതിനാലിന് പുല ർച്ചയാണ് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്വർണ്ണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടിൽ വെച്ച് മന്ത്രവാദം നടത്തി പ്രതികൾ 596 പവൻ തട്ടിയെടുത്തിരുന്നു. ഈ സ്വർണ്ണം തിരിച്ചുനൽകേണ്ടി വരുമെന്ന് കരുതിയാ യിരുന്നു കൊലപാതകം. സ്വർ ണ്ണാഭരണങ്ങൾ കാണാതായതോടെ വീട്ടുകാർക്ക് മരണ ത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുക യുമായിരുന്നു. ഇതോടൊപ്പം ഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭർ ത്താവിനെയും സംശയമുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഏപ്രിൽ ഇരുപത്തിയെട്ടിന് മൃതദേഹം പുറ ത്തെടുത്ത് പോസ്റ്റുമോർട്ടം നട ത്തിയിരുന്നു. ആദ്യഘട്ടത്തിൽ ബേക്കൽ ഡിവൈ.എസ് .പി.യും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാ ത്തതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഭാര്യയും മക്കളുമു ൾപ്പെടെയുള്ളവർ ബ ന്ധുവീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ ഹാജി മരിച്ചത്. റീ പോസ്റ്റ്മോർട്ടത്തിൽ തലക്കേറ്റക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ കവർന്ന സ്വർണ്ണാഭരണങ്ങളിൽ ചിലത് കാസർകോട്ടെയും മറ്റും അഞ്ചു ജ്വല്ലറികളിൽ വില്പന നടത്തിയത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

No comments