Breaking News

വാഹനങ്ങൾക്ക് അപകടകെണിയൊരുക്കി പുലിയംകുളം - കരിയാംകൊടൽ റോഡരികിലെ കുടിവെള്ള പൈപ്പ്ലൈൻ കുഴികൾ


പരപ്പ : വാഹനങ്ങൾക്ക് അപകടകെണിയൊരുക്കി പുലിയംകുളം - കരിയാംകൊടൽ റോഡരികിലെ കുടിവെള്ള പൈപ്പ്ലൈൻ കുഴികൾ .പുലിയംകുളം - കാളിയാനം കോളനി -കരിയാം കൊടൽ റോഡാണ് ജലജീവൻ പദ്ധതിയിലൂടെ കുടിവെള്ളത്തിനായ് പൈപ്പ് ഇടുന്നതിന് റോഡിനോട് ചേർന്ന് കുഴിയെടുത്തത്.  കനത്ത മഴയിൽ കുഴിയിലിട്ട മണ്ണുകൾ ഒലിച്ച് പോയി വൻ അപകടവസ്ഥയിലായിരിക്കുകയാണ് ഈ റോഡ്. വലിയ വണ്ടികൾ വന്നാൽ ഏത് നിമിഷവും ഇടിഞ്ഞ് റോഡ് ഇല്ലാതാവും. കരിയാം കൊടൽ , കാളിയാനം തുടങ്ങിയ പ്രദ്ദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് പരപ്പയുമായി  ബന്ധപ്പെടാൻ ഏറ്റവും എളുപ്പ മാർഗമാണ് ഈ റോഡ്. കരിയാം കൊടൽ ഭാഗത്താകട്ടെ പൂർണ്ണമായും ടാറിങ്ങ് തകർന്നിരിക്കുകയാണ് അടിയന്തിരമായി  റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് റീ ടാറിങ്ങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments