Breaking News

റാണിപുരത്ത് കാട്ടാന ശല്യം രൂക്ഷം.. കൃഷിയിടങ്ങളിൽ ആന ഇറങ്ങി കൃഷി നശിപ്പിച്ചു


റാണിപുരം:  പനത്തടി പഞ്ചായത്തിലെ റാണിപുരത്തും സമീപ പ്രദേശങ്ങളായ റാണിപുരം,  പാറക്കടവ്, കുറത്തിപ്പതി, കുണ്ടുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും തുടർച്ചയായി നാലാം ദിവസവും ആന ഇറങ്ങി പ്രദേശ വാസികളുടെ കാർഷികോൽപ്പന്നങ്ങൾ നശിപ്പിച്ചു. റാണിപുരത്തെ  വെച്ചു വെട്ടിക്കൽ ജോയ്, വെട്ടിക്കാനായിൽ സനൽ തുടങ്ങി നിരവധി ആളുകളുടെ കൃഷിയിടങ്ങളിൽ ആണ് ഇറങ്ങി കൃഷി നശിപ്പിച്ചത്. ആന കാട്ടിലേക്ക് കയറാതെ പകൽ സമയത്ത് പോലും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. റാണിപുരത്ത് നിന്ന് പാറക്കടവിലേക്കുള്ള സോളാർ വേലി വർഷങ്ങളായി ആറ്റ കുറ്റപ്പണി നടത്താതെ തകരാറിൽ ആയതാണ് ആനകൾ ഈ മേഖലകളിൽ ഇറങ്ങാനുള്ള പ്രധാന കാരണം. സോളാർ വേലിയുടെ അറ്റകുറ്റ പണികൾക്കായി വനംവകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ ക്ഷണിച്ചെങ്കിലും ഇതുവരെ ആരും ടെണ്ടർ എടുത്തിട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്. ദിവസങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥരും, ആർ.ആർ.ടി സംഘവും ആന ഇറങ്ങുന്ന പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് വിറക് കൂട്ടി തീ കത്തിച്ചും, പടക്കം പൊട്ടിച്ചും ആന കൂടുതൽ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ  ഉള്ള ശ്രമത്തിലാണ്.

No comments