കൊന്നക്കാട് വട്ടക്കയം ചാമുണ്ഡേശ്വരി കാവിൽ ചണ്ഡികാഹോമം ഒരുക്കങ്ങൾ പൂർത്തിയായി ഈ മാസം 21 മുതൽ 22 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി ഡോ. കെ. രാമചന്ദ്രഅഡിഗ കാർമികത്വം വഹിക്കും
വെള്ളരിക്കുണ്ട് :കൊന്നക്കാട് വട്ടക്കയം ചാമുണ്ഡിശ്വരി കാവ് ചണ്ഡികാഹോമത്തിനൊരുങ്ങി.
ഈമാസം 21 മുതൽ 22 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി ഡോ. കെ. രാമചന്ദ്രഅഡിഗയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ചണ്ഡികാ ഹോമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു..
21 ന് രാവിലെ കലശത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് ചീർക്കയം സുബ്രമണ്യകോവിൽ പരിസരത്ത് നിന്നും മുത്തു കുടകകളുടെ യും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ആചാര്യനെ വട്ടക്കയം കാവിലേക്ക് സ്വീകരിക്കും. പറമ്പ റോഡ് ജംഗഷനിൽ നിന്നും ഘോഷയാത്രയും ആചാര്യനെ പൂർണ്ണ കുംഭത്തോടെ സ്വീകരിക്കും..
വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്യും. സംഘാടകടസമിതി ചെയർമാൻ സൂര്യനാരായണൻ മാസ്റ്റർ അധ്യക്ഷതവഹിക്കും.
ഡോ രാമചന്ദ്രഅഡിഗ അനുഗ്രഹപ്രഭാഷണം നടത്തും. രാജ് മോഹൻ ഉണ്ണിത്താൻ എം. പി. മുഖ്യ അഥിതി ആയിരിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ. മുരളി മുഖ്യപ്രഭഷണം നടത്തും.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ ആളുകൾ ചടങ്ങിൽ പങ്കെടുക്കും.
10 മണിക്ക് വിവിധ ക്ഷേത്ര മാതൃ സമിതികളുടെ കൈകൊട്ടികളി അരങ്ങേറും..
22 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രാർത്ഥന. സ്ഥലസമർപ്പണം തുടർന്ന് വാദ്യ ഘോഷങ്ങളോടെ യാഗശാലാ പ്രവേശനം. മണ്ഡലദർശന മഹാ സങ്കൽപം പുണ്യാഹവാചന ഗണപതി പൂജ കലശസ്ഥാപനം.ദീപാരാധന എന്നിവയ്ക്ക് ശേഷം ചണ്ഡികാ യാഗം ആരംഭിക്കും.
ഉച്ചക്ക് മഹാപൂർണ്ണഹൂതി തീർത്ഥ പ്രസദ വിനിയോഗനടക്കും. അന്നദാനത്തിനു ശേഷം ചണ്ഡികാ ഹോമത്തിനു സമാപനമാകും.
വിശ്വാസികളായ ആർക്കും തന്നെ മലയോരത്ത് നടക്കുന്ന ഈ മഹാഹോമത്തിൽ പങ്കെടുക്കാമെന്നും അറിയിച്ചു..
പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർ മാൻ സൂര്യ നാരായൺ മാസ്റ്റർ. വർക്കിങ്ങ് ചെയർമാൻ വി. വി. രാഘവൻ. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് അനൂപ് പി. ആർ. സെക്രട്ടറി പി. എസ്. റെജി കുമാർ. മാതൃ സമിതി പ്രസിഡന്റ് കുമാരി വിജയൻ. സെക്രട്ടറി ഷീബദാസ് എന്നിവർ പങ്കെടുത്തു.
No comments