പഞ്ചായത്തിലെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി പി ഐ എം ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും, പഞ്ചായത്തിലെ വികസന മുരടിപ്പിനുമെതിരെ സി പി ഐ എം ബളാൽ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ്ണ സമരം സി പി ഐ എം എളേരി ഏരിയ കമ്മിറ്റി അംഗം ടിപി തമ്പാന്റെ അധ്യക്ഷതയിൽ ഏരിയ സെക്രട്ടറി.എ അപ്പുകുട്ടൻ ഉദ്ഘാനം ചെയ്തു. സി പി ഐ എം മാലോം ലോക്കൽ സെക്രട്ടറി സ.ദിനേശൻ കെ , കെ ഡി മോഹനൻ ,സന്ധ്യ ശിവൻ, ടി മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി ഏരിയ കമ്മിറ്റി അംഗം കെ സി സാബു സ്വാഗതം പറഞ്ഞു. ബളാൽ ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു.
No comments