Breaking News

ഉംറ തീര്‍ത്ഥാടകനായ കാസര്‍കോട് സ്വദേശി മദീനയില്‍ മരിച്ചു


ഉംറ തീർത്ഥാടകാനായ കാസർകോട് തളങ്കര സ്വദേശി ഇസ്മായില്‍ (65) മദീനയില്‍ മരിച്ചു. മക്കയില്‍ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിയ ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചു മദീന അല്‍സലാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

വിവരമറിഞ്ഞ് ഡല്‍ഹിയില്‍ പഠിക്കുന്ന ഇദ്ദേഹത്തിന്റെ രണ്ടു മക്കള്‍ മദീനയിലെത്തിയിട്ടുണ്ട്. ഭാര്യ: നബീസ, മക്കള്‍: ഷാഹുല്‍ ഹമീദ്, മുഹമ്മദ് അലി, അബ്ദുള്‍ റസാഖ്, നൗഷാദ്, അബ്ദുള്‍ ഖലീല്‍, ആയിശത്ത് റംസീന, ഇബ്രാഹിം ഖലീല്‍.

നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം ജനത്തുല്‍ ബഖിഹയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണാനന്തരകർമ്മങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും കെ.എം.സി.സി മദീന വെല്‍ഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

No comments